ആദിവാസി കുട്ടികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങായി മമ്മൂട്ടി

കൽപറ്റ: അംഗപരിമിതരായ ആദിവാസി കുട്ടികളെയും വയോജനങ്ങളെയും കൈപിടിച്ച് നടൻ മമ്മൂട്ടിയുടെ കെയർ ആൻറ്​ ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തി​െൻറ 'പൂർവികം' എന്ന പദ്ധതിയുടെ ഭാഗമായാണ് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ അംഗപരിമിതരായ ആദിവാസി കുട്ടികൾക്കുള്ള വീൽ ചെയർ, വയോജനങ്ങളായ ആദിവാസി അംഗപരിമിതർക്ക് ക്രച്ചസ് എന്നിവ നൽകുന്നത്.

ജില്ലയിലെ പട്ടിക വർഗ വകുപ്പി​െൻറ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അംഗപരിമിതരായ ആദിവാസി സഹോദരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും, സഹായങ്ങളും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പദ്ധതി നടപ്പിലാക്കി വരുന്നു എന്ന് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപുഴ പറഞ്ഞു.

ചടങ്ങിൽ വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. അംഗപരിമിതരായ ആദിവാസി കുട്ടികൾക്കുള്ള വീൽചെയർ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപുഴ സമർപ്പണം ചെയ്തു. കൂടാതെ ആദിവാസികളായ അംഗപരിമിതർക്കുള്ള ക്രച്ചസ് വിതരണം വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള നിർവഹിച്ചു. ഐ.ഡി.ടി.പി ജില്ലാ പ്രോജക്ട് ഓഫീസർ കെ. സി ചെറിയാൻ, ട്രൈബൽ ഡെവലപ്മെൻറ്​ ഓഫീസർ ജി. പ്രമോദ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജ്മുദ്ദീൻ തിരുനെല്ലി സാക്ഷരതാ പ്രേരക് ശ്രീജ ഉണ്ണി, കമ്മിറ്റഡ് സോഷ്യൽ വർക്കർ ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.