ശബരിമല: നടൻ ദിലീപ് ശബരിമല ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിയ നടൻ രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ തിരുനടയിൽ എത്തി.
ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.
കൊച്ചി: അയ്യപ്പൻമാർ അനുവദനീയമായ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. പാലക്കാട് സ്വദേശി സുനിൽ കുമാർ (സുനിൽ സ്വാമി) മണ്ഡല കാലത്തും മാസ പൂജക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് മുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകുകയും ചെയ്യുന്നുണ്ടെന്ന സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൻമേൽ സ്വമേധയ എടുത്ത ഹരജിയിലാണ് നിർദേശം.ഡോണർ മുറിയിലും ആരും കൂടുതൽ ദിവസം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.