ഫണ്ട് സമാഹരണത്തിൽ വീഴ്ച; എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം: ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷൻ ഷാജിർ ഇഖ്ബാലിനും സെക്രട്ടറി ഫിറോസ് പള്ളത്തിനുമാണ് സസ്‍പെൻഷൻ. എം.എസ്.എഫ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. തങ്ങളുടെ ശാഖയിൽ നിന്ന് ഫണ്ട് സമാഹരണം ആരംഭിക്കുക പോലും ചെയ്യാതിരിക്കുകയും ചുമതലപ്പെടുത്തിയ ജില്ലയിലെ നിരീക്ഷണ ചുമതല നിർവഹിക്കുന്നതിൽ നേതാക്കൾ കൃത്യവിലോപം കാണിക്കുകയും ചെയ്തതായും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നടപടിക്ക് വിധേയരായ ഭാരവാഹികൾ ജനുവരി 10നകം ക്വാട്ട പൂർത്തീകരിക്കുകയും നീരീക്ഷണ ചുമതലയുള്ള ജില്ലയുടെ ക്യാമ്പയിൻ വർക്കുകൾ യഥാക്രമം നിർവഹിക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം ജനുവരിയിൽ മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി ഹുദൈഫ് എന്നിവർക്കെതിരെയായിരുന്നു നടപടി. മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെ പേരിലായിരുന്നു സസ്പെൻഷൻ.

Tags:    
News Summary - Action against MSF state leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.