Posted On
date_range Updated On
date_range എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരെ നടപടി
കോഴിക്കോട്: ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനത്തില്‍ ഏകോപനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആബിദ് ആറങ്ങാടിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
എം.കെ മുനീര്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. എം.എസ്.എഫ് കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ ഹരിത വിവാദത്തിലടക്കം നവാസും ലത്തീഫ് തുറയൂരും രണ്ടു ചേരിയിലായിരുന്നെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.