Posted On
date_range Updated On
date_range വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിന്‍റോയെയാണ് (29) ആറുമാസത്തേക്ക് നാടുകടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി തോംസൺ ജോസിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. മാർച്ചിൽ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.