ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളും കുറ്റക്കാർ; ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് ശേഷം കോടതി വിധിക്കും.

2021 സെപ്തംബർ നാലിനാണ് പ്ലസ്ടു വിദ്യാർഥിനിയായ ദലിത് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. വിനോദയാത്രക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ ജാനകിക്കാട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ലഹരി കലർത്തിയ ശീതളപാനീയം നൽകി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി.

പ്രതിയായ സായൂജ് ആണ് പ്രേമം നടിച്ച് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ചത്. മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

Tags:    
News Summary - Accused in Janakikkad gang-rape case guilty; The sentence will be pronounced later in the afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.