കുത്തനെ ഉയർന്ന്​ അപകടങ്ങൾ; 2019ൽ പൊലിഞ്ഞത്​ 4408 ജീവൻ

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ നി​ര​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ വ​ർ​ഷം 2019. സം​സ്ഥാ​ന​ ക്ര ൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം 41,151 റോ​ഡ​പ​ക​ട​ങ്ങ​ളി​ലാ​യി 4408 പേ​ ർ മ​രി​ച്ചു. 32,577 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യും 13,382 പേ​ർ​ക്ക് നി​സ്സാ​ര​മാ​യും പ​രി​ക്കേ​റ്റു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര​യ​ധി​കം ജീ​വ​ൻ ന​ഷ്​​ട​മാ​യി​ട്ടി​ല്ല.

2018ൽ 4303, 2016​ൽ 4287, 2012ൽ 4286, 2013​ൽ 4258 പേ​ർ വീ​ത​വും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ റോ​ഡു​ക​ളി​ൽ പൊ​ലി​ഞ്ഞ​ത്​ 60,315 ജീ​വ​നു​ക​ളാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​​ശ്ര​ദ്ധ​യു​മാ​ണ്​ അ​പ​ക​ട​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും മ​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ല​ധി​ക​വും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ്. വൈ​കീ​ട്ട് മൂ​ന്നി​നും രാ​ത്രി ഒ​മ്പ​തി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് കൂ​ടു​ത​ൽ അ​പ​ക​ടം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത് -5238 എ​ണ്ണം. കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്​ തി​രു​വ​ന​ന്ത​പു​ര​ത്തും -544 പേ​ർ.

Tags:    
News Summary - Accident rate in kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.