പാലക്കാട്: നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെയടക്കം കൊണ്ടുവരുന്ന ആംബുലൻസ്, ലോറിയുമായി കൂട്ടിയിടിച് ച് ആംബുലൻസിൽ ഉണ്ടായിരുന്ന എട്ട് പേർ തൽക്ഷണം മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 13കാരെൻറ നില ഗു രുതരമാണ്. പാലക്കാട്-കൊടുവായൂർ റോഡിൽ തണ്ണിശ്ശേരി പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച ഉച്ചക്ക് 2.45ഒാടെയാണ് അപകടം. പട്ടാമ്പി ഒാങ്ങല്ലൂർ വാടാനാംകുർശ്ശി വെളുത്തേരിയിൽ ഹസൈനാരുടെ മകൻ സുബൈർ (38), സഹോദരൻ അബ്ദുൽ നാസർ(45), ബന്ധുക ്കളായ വാടാനാംകുർശ്ശി വെളുത്തേരിയിൽ ബഷീറിെൻറ മകൻ ഫവാസ്(17), മുള്ളൂർക്കര വെട്ടിക്കാട്ടിരി മന്തിയിൽ യൂസഫി െൻറ മകൻ ഉമർ ഫാറൂഖ് (20), നെന്മാറ അയിലൂർ തലവെട്ടമ്പാറ പുഴക്കൽ രവിയുടെ മകൻ നിഖിൽ(25), അയിലൂർ തലവെട്ടമ്പാറ തോണിപ്പാ ടം കുട്ടെൻറ മകൻ ശിവൻ (52), നെന്മാറ അയിലൂർ തലവെട്ടമ്പാറ പുഴക്കൽ ശിവദാസെൻറ മകൻ ൈവശാഖ്(25), ആംബുലൻസ് ഡ്രൈവർ നെന്മാറ അളുവശ്ശേരി ചേരുങ്ങാട് നിലാവർണീസയുടെ മകൻ സി.എസ്. സുധീർ(30) എന്നിവരാണ് മരിച്ചത്.
ആംബുലൻസിൽ ഉണ്ടായിരുന്ന മരിച്ച ഉമർ ഫാറൂഖിെൻറ സഹോദരൻ ഷാഫി(13), ലോറി യാത്രക്കാരായ മലപ്പുറം പൊന്നാനിയിലെ അബ്ദുൽ ഹുറൈർ, ഫൈസൽ, പാലക്കാട് പുതുനഗരം സ്വദേശി സയ്യിദ് ഇബ്രാഹിം എന്നിവരെ പാലക്കാട് പാലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഫിയുടെ നില അതീവ ഗുരുതരമാണ്.
പട്ടാമ്പി ഭാഗത്തുനിന്നും പെരുന്നാളിന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ ബന്ധുക്കളായ നാലു പേരും നെന്മാറ സ്വദേശികളായ ആംബുലൻസ് ഡ്രൈവറടക്കം നാലു പേരുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്ര വന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ കുണ്ടറച്ചോലക്ക് സമീപം കാർ ശനിയാഴ്ച ശനിയാഴ്ച രാവിലെ 11ഒാടെ 40 അടിയോളം താഴ്ചയിലേക്ക് മറിയുകയായിന്നു. നെല്ലിയാമ്പതിയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ നെന്മാറയിലെ സി.എച്ച്.സിയിൽ എത്തിച്ചത്. ഇവരിൽ ഒരാൾക്ക്മാത്രമേ കാര്യമായ പരിക്ക് ഉണ്ടായിരുന്നുള്ളു. ഇതേസമയം, ദേഹാസ്വസ്ഥ്യത്തെതുടർന്ന് ആയിലൂർ സ്വദേശിയായ നിഖിലിനേയും സി.എച്ച്.സിയിൽ കൊണ്ടുവന്നിരുന്നു.
നിഖിലിനോടൊപ്പം ശിവൻ, വൈശാഖ് എന്നിവരാണ് ഉണ്ടായിരുന്നത്. ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്ത നിഖിലിനെ കൊണ്ടുപോകാനായി ആബുംലൻസ് വിളിച്ചപ്പോൾ ഇതേ വാഹനത്തിൽ നെല്ലിയാമ്പതി അപകടത്തിൽ പരിക്കേറ്റവരും കയറുകയായിരുന്നു. തണ്ണിശ്ശേരിയിൽ വളവ് കഴിഞ്ഞ് ഇറങ്ങിവരവേ എതിരെ ലോറിയിൽ ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. മീൻ കൊണ്ടുവന്ന കാലിപെട്ടികൾ പുതുനഗരം മാർക്കറ്റിൽനിന്നും ശേഖരിക്കാനായി പോകുന്നതായിരുന്നു ലോറിയെന്ന് പറയുന്നു. ആബുംലൻസിെൻറ മുൻ വശം പൂർണ്ണായും ലോറിക്കുള്ളിേലക്ക് ഇടിച്ചുകയറി. മുൻവശത്ത് ഇരുന്നിരുന്ന മൂന്ന്പേരെ വെട്ടിപൊളിച്ചാണ് അഗ്നിശമന സേന പുറത്തെടുത്തത്.
പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയാണ് അപകടത്തിൽപ്പെട്ടവരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാവരുടേയും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങളുടെ പൊലീസ് ഇൻക്വസ്റ്റ് അതിവേഗം പൂർത്തയാക്കി. രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകട സമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. രണ്ടു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജനപ്രതിനിധികളും ജില്ല കലക്ടർ ഡി. ബാലമുരളിയും നടപടികൾക്ക് നേതൃത്വം നൽകി.
-നെന്മാറ അയിലൂരിലെ മരിച്ച നിഖിലും വൈശാഖും അവിവാഹിതരാണ്. നിഖിലിെൻറ മാതാവ്: ഷൈലജ. സഹോദരി: നീരജമരിച്ച വൈശാഖിെൻറ മാതാവ് വത്സല. സഹോദരൻ: വൈശാൽ. അയിലൂർ തലവെട്ടമ്പാറയിലെ മരിച്ച ശിവെൻറ ഭാര്യ വൽസല.
ആദ്യ അപകടത്തിൽ രക്ഷെപ്പട്ടെങ്കിലും...
വിനോദയാത്ര വന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ കുണ്ടറച്ചോലക്ക് സമീപം ഞായറാഴ്ച രാവിലെ 11ന് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ നെന്മാറ സി.എച്ച്.സിയിൽ എത്തിച്ചത്. ഇവരിൽ ഒരാൾക്ക് മാത്രമേ കാര്യമായ പരിക്കുണ്ടായിരുന്നുള്ളൂ. ഇതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആയിലൂർ സ്വദേശിയായ നിഖിലിനെയും സി.എച്ച്.സിയിൽ കൊണ്ടുവന്നിരുന്നു. നിഖിലിനോടൊപ്പം ശിവൻ, വൈശാഖ് എന്നിവരാണ് ഉണ്ടായിരുന്നത്.ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്ത നിഖിലിനെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചപ്പോൾ ഇതേ വാഹനത്തിൽ നെല്ലിയാമ്പതി അപകടത്തിൽ പരിക്കേറ്റവരും കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.