തൂണ് തലയിൽ വീണ് ബാലിക മരിച്ചു

മണ്ണാർക്കാട്: വീട്ടുമുറ്റത്ത് സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ തൂണ് തലയിൽ വീണ് ബാലിക മരിച്ചു. ക ുമരംപുത്തൂർ ചുങ്കം റേഷൻ കടക്ക് മുൻവശത്ത് താമസിക്കുന്ന ഇലവുങ്കൽ ജിജീഷ് ഏലിയാസി​​​െൻറ മകൾ ജുവൽ അന്നയാണ് (നാല്​) മരിച്ചത്.

ശനിയാഴ്ച രാവിലെ പത്തരയോടെ സഹോദരൻ ജസ്​വിനുമൊത്ത് വിട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പഴയ വീടി​​​െൻറ തൂണ് ജുവലി​​​െൻറ മേൽ വീഴുകയായിരുന്നു.

പിതാവ് ജിജീഷ് ഏലിയാസ് തച്ചമ്പാറ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും മാതാവ് അനില പള്ളികുറുപ്പ് സ്കൂൾ അധ്യാപികയുമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്ശേഷം മൂന്നിന്​ മണ്ണാർക്കാട് സ​​െൻറ്​ മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.