Posted On
date_range Updated On
date_range വൈത്തിരിയിൽ അപകടം: മൂന്ന് തിരൂർ സ്വദേശികൾ മരിച്ചു
വൈത്തിരി: പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം തിരൂർ താനാളൂർ സ്വദേശി ഉ രുളിയത്ത് ഇബ്രാഹീമിൻെറ മകൻ കഹാർ (28), തോട്ടുമ്മൽ മുഹമ്മദിൻെറ മകൻ സാബിർ (29), പൊൻമുണ്ടം പണിക്കോര വീട്ടിൽ ഹംസയുടെ മകൻ സൂഫിയാൻ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശമീമുദ്ദീൻ എന്നയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വൈത്തിരി താലൂക്കാശുപത്രി മോർച്ചറിയിൽ. ഇവർ സഞ്ചരിച്ച KL-55-U 771 എന്ന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. പന്നിക്കോര മുഹമ്മദ് ഷെരീഫിൻെറ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.