കൊടകര: വഴിയമ്പലത്തുണ്ടായ ബൈക്കപകടത്തില്‍ കോളജ് വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാലക്കുട എ.കെ.പി ജംഗ്ഷന്‍ ദേവീകൃപയില്‍ വെട്ടിയാട്ടില്‍ ബാബുവിൻെറ മകന്‍ അമല്‍ കൃഷ്ണ(18)യാണ് മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്. അമല്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പറയുന്നു. കൊടകര സഹൃദയ കോളേജില്‍ സൈക്കോളജി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. അമ്മ: ബിനു, ഇരിങ്ങാലക്കുട ഭവന്‍സ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അനുപം കൃഷ്ണയാണ് ഏകസഹോദരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.