ഹൈദരാബാദിൽ പിണറായിക്കെതിരെ എ.ബി.വി.പി പ്രതിഷേധം

ഹൈദരബാദ്: ഹൈദരാബാദിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കെതിരെ എ.ബി.വി.പിയുടെ പ്രതിഷേധം. പരിപാടിയിലേക്കു എ.ബി.വി.പി പ്രവർത്തകർ മാർച്ചുനടത്തി. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തുകയായിരുന്നു. 

വേദിയിലേക്കു കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. തെലങ്കാന മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി വിജയൻ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യോഗസ്ഥലത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

നേരത്തെ കർണാടകയിലും പിണറായിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. 

Tags:    
News Summary - ABVP potest at hyderabd pinarayi's program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.