കേരളത്തിലും അസമിലും തുടര്‍ഭരണം പ്രവചിച്ച് എ.ബി.പി സര്‍വേ

ന്യൂദല്‍ഹി: കേരളത്തിലും അസമിലും തുടർഭരണം പ്രവചിച്ച്​ എ.ബി.പി സി വോട്ടര്‍ സര്‍വേ. കേളത്തിൽ 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സി വോട്ടര്‍ അഭിപ്രായ വേ​ട്ടെടുപ്പ്​ പറയുന്നത്.

യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റും ബി.ജെ.പിക്കും മറ്റുള്ളവർക്കും രണ്ട്​ വീതം സീറ്റുകളും ലഭിക്കുമെന്ന്​ സർവേ പ്രവചിക്കുന്നു.​ അസമില്‍ ബി.ജെ.പി ഭരണം തുടരുമെന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തു​മെന്നുമാണ്​ പ്രവചനം. പുതുച്ചേരിയില്‍ ബി.ജെ.പി അധികാരത്തിലെത്തും. തമിഴ്നാട്ടിൽ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന് 154 മുതല്‍ 162 വരെ സീറ്റും എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് 58-66 സീറ്റും ലഭി​േച്ചക്കുമെന്നും സർവേ വിലയിരുത്തുന്നു. 

Tags:    
News Summary - ABP Survey Predicts Continuity in Kerala and Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.