representational image
Posted On
date_range Updated On
date_range 230ഓളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ മാലിന്യക്കൂനയിൽ
കളമശ്ശേരി: ഒഡിഷ സ്വദേശികളായ 230ഓളം േപരുെട തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ ചാക്കിൽ നിറച്ച് റോഡരികിൽ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ. കളമശ്ശേരി നഗരസഭ വിടാക്കുഴ വാർഡിൽ ഇലഞ്ഞിക്കുളം പ്രദേശത്താണ് ഇവ കണ്ടെത്തിയത്. പൊലീസ് ഇവ കസ്റ്റഡിയിലെടുത്തു.
ഓരോ കാർഡും പരിശോധിച്ച് അസ്സലാണോയെന്ന് പരിശോധിച്ച് തുടർ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
അതേസമയം ഇരട്ട വോട്ട് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ ഉന്നത അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.