അഭിമന്യുവി​െൻറ കുടുംബത്തെ ഏറ്റെടുക്കുമെന്ന്​ സി.പി.എം

 കൊച്ചി: മഹാരാജാസ്​ കോളജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യൂവി​​െൻറ കുടുംബത്തെ  ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന്​ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി .  ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്​ സി.പി.എം അറിയിച്ചു. 

സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ നടത്തുന്നതിനുള്ള ചെലവ്  വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജ്ജു​​െൻറയും വീനിതി​​െൻറയും മുഴുവന്‍ ചികിത്സ ചിലവുകളും പാര്‍ട്ടി വഹിക്കും. ഇതിന് ആവശ്യമായ തുക ജൂലൈ 15,16 തീയതികളില്‍ ജില്ലയിലെ പാര്‍ട്ടിയാകെ രംഗത്തിറങ്ങി വീട്‌വീടാന്തരം കയറി ഹുണ്ടിക കളക്ഷനിലുടെ സമാഹരിക്കുമെന്നും നേതൃത്വം അറിയിച്ചു. ജൂലൈ 9ന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗ്ഗീയതീവ്രവാദ വിരുദ്ധ സദസ്സ്  സംഘടിപ്പിക്കുമെന്ന്​ സി.പി.എം ​നേതൃത്വം വ്യക്​തമാക്കി.

Tags:    
News Summary - abhimanyu murder CPM statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.