അഭിമന്യു വധം: പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹരജി തള്ളി

കൊച്ചി: മഹാരാജാസ്​ കോളജ്​ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസി​ലെ രണ്ടാം പ്രതി പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹരജി കോടതി തള്ളി. കേസിൽ ആദ്യം പിടിയിലായ പ്രതികളിലൊരാളായ കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (19) നൽകിയ അപേക്ഷയാണ്​ എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ തള്ളിയത്​.

അപേക്ഷയെ അന്വേഷണസംഘം ശക്​തമായി എതിർത്തിരുന്നു. പ്രധാന പ്രതികളിലൊരാളാണ്​ ബിലാൽ സജിയെന്നും തിരിച്ചറിയൽ പരേഡ്​ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൗ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്​ കോടതി നടപടി​. പ്രതി രണ്ടാം സെമസ്​റ്റർ എൽഎൽ.ബി വിദ്യാർഥിയാണ്​ ഇപ്പോൾ. കോഴ്​സ്​ തീരാൻ ഇനിയും നാലുവർഷമുണ്ട്​. അതിനാൽ പിന്നീടും പരീക്ഷ വരും. ഇപ്പോൾ പരീക്ഷ എഴുതാതിരിക്കുന്നത്​ പ്രതിയുടെ ഭാവിയെ ബാധിക്കില്ല.

കൂടാതെ, തിരിച്ചറിയൽ പരേഡ്​ നടത്തേണ്ടതിനാൽ ഇപ്പോൾ പരീക്ഷ എഴുതാൻ അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്​തമാക്കി. ഇൗമാസം എട്ടുമുതൽ അടുത്തമാസം ഒമ്പതുവരെ എം.ജി യൂനിവേഴ്​സിറ്റി നടത്തുന്ന രണ്ടാം സെമസ്​റ്റർ എൽഎൽ.ബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ്​ ബിലാൽ സജി അപേക്ഷ സമർപ്പിച്ചിരുന്നത്​. ജൂലൈ രണ്ടിന്​ പുലർച്ച 12.30ഒാടെയാണ്​ മഹാരാജാസ്​ കോളജിലെ രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയും എസ്​.എഫ്​.​െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. സംഭവം നടന്ന ജൂലൈ രണ്ടിനുതന്നെ​ ബിലാൽ പിടിയിലായി. 

Tags:    
News Summary - Abhimanyu Murder Case: Petition Rejected -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.