അഭിമന്യു വധം: മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞദിവസം പിടിയിലായ ഒന്നാം പ്രതി ചേര്‍ത്തല അരൂക്കുറ്റി വടുതല നദ്വത്തുനഗര് ജാവേദ് മന്‍സിലില്‍ ജെ.ഐ. മുഹമ്മദ്, അഞ്ചാം പ്രതി ചുണങ്ങംവേലി ചാമക്കാലായിൽ ആദിൽ, 25ാം പ്രതി കണ്ണൂര്‍ പിലാക്കൽ സൈൻ വീട്ടിൽ കെ.കെ. ഷാനവാസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജൂലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്താനും ആക്രമണത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ തിരിച്ചറിയാനും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡി അനുവദിച്ചത്. ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായത്. ഇതിൽ അഞ്ചുപേർ ആക്രമണവുമായി ബന്ധപ്പെട്ടും എട്ടുപേരെ സഹായം ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവിൽ കഴിയുന്ന മറ്റു 12 പേരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ആക്രമണത്തിന് സഹായം നൽകിയവരിൽ രണ്ടുപേർ ഒളിവിലാണ്. ആക്രമണത്തിനുശേഷം പ്രതികൾക്ക് കടന്നുകളയാൻ മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 24 ാം പ്രതി ഒാേട്ടാ ഡ്രൈവർ മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പില് വീട്ടില്‍ നജീബിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.