കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗവും ആലുവ സ്വദേശിയുമായ ആദിലാണ് (20) പിടിയിലായത്. കൊലയാളി സംഘത്തിലുണ്ടായ ആളാണ് ആദിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച രാത്രിയാണ് ആദിലിനെ കസ്റ്റഡിയിലെടുത്തത്.
കൊലയിൽ നേരിട്ടു പങ്കുണ്ടെന്ന് ബോധ്യമായതിനെത്തുടർന്നാണ് പിടികൂടിയത്. സംഘത്തിലുള്ള ഒരാൾ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. മുഖ്യപ്രതിയെക്കുറിച്ചും ആരുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നും ഉൾപ്പെടെ നിർണായക വിവരങ്ങൾ ആദിലിൽനിന്ന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, നവാഗതരെ സ്വാഗതം ചെയ്തുള്ള ചുവരെഴുത്തിനെ ചൊല്ലിയ തർക്കമാണ് സംഘർഷത്തിനു കാരണമായതെന്ന വാദത്തെ ശരിവെക്കുന്നതാണ് ആദിലിെൻറ മൊഴിയെന്നാണ് സൂചനകൾ. ചുവരെഴുത്ത് എസ്.എഫ്.ഐക്കാർ മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു കാമ്പസ് ഫ്രണ്ട് തീരുമാനം. എസ്.എഫ്.ഐക്കു വഴങ്ങേണ്ടെന്നും എതിർത്താൽ തിരിച്ചടിക്കാനും തീരുമാനമുണ്ടായിരുന്നു. അതിനാലാണ് സംഘടിച്ചെത്തിയത്. പലരും ആയുധം കരുതിയിരുന്നതായും മൊഴിയിലുണ്ട്.
അതേസമയം, പ്രതികളുടെ അറസ്റ്റ് വൈകുന്നതിെൻറ പേരിൽ സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്.
യഥാർഥ പ്രതികളെ ഉടൻ പിടികൂടും. അേന്വഷണം തൃപ്തികരമാണ്. അഭിമന്യുവിെൻറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.