കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി ‘മറ്റൊരു നൗഷാദ്​’

ആലപ്പുഴ: ത​​​​െൻറ കൈവശമുള്ള വസ്​ത്രങ്ങൾ പ്രളയത്തി​ലകപ്പെട്ടവർക്ക്​ നൽകിയ എറണാകുളത്തെ​ വഴിയോര വ്യാപാരി നൗ ഷാദി​​​​െൻറ വഴിയേ തൃക്കുന്നപ്പുഴയിലെ അബ്​ദുല്ല. ​അണ്ടോളിൽ ജ്വല്ലേഴ്‌സ്-ബ്യൂട്ടിക് ഉടമയായ ഇദ്ദേഹം, വസ്ത്രശാല യിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുഴുവൻ വസ്ത്രങ്ങളും പ്രളയബാധിതർക്ക്​ സംഭാവന ചെയ്തു. മുസ്‌ലിംലീഗി​​​​െൻറ നേതൃത്വത്തിൽ തുടങ്ങിയ വിഭവ സമാഹരണത്തിലേക്കാണ് വസ്​ത്രങ്ങൾ നൽകിയത്​. ​

വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂനിറ്റ് പ്രസിഡൻറായ അബ്​ദുല്ല, മുസ്‌ലിംലീഗ് നേതാവായിരുന്ന പരേതനായ അണ്ടോളിൽ ഉസ്മാൻ കുട്ടിയുടെ മകനാണ്. സ്വർണവ്യാപാര രംഗത്തും പ്രവർത്തിക്കുന്നു. ശേഖരിച്ച വിഭവങ്ങൾ ബുധനാഴ്​ച മലബാറിലെ ദുരിതബാധിത മേഖലയിലേക്ക്​ കൊണ്ടുപോകുമെന്ന് നേതാക്കളായ ഹാരിസ്‌ അണ്ടോളിൽ, എ. ഷാജഹാൻ, സി. ശ്യാം സുന്ദർ, എം.എ. ലത്തീഫ്, ഫക്രുദ്ദീൻ അലി അഹമ്മദ്, സുബൈർ അണ്ടോളിൽ, സിയാർ തൃക്കുന്നപ്പുഴ, അബ്​ദുൽ റഹ്‌മാൻ, ഷാഫി കാട്ടിൽ തുടങ്ങിയവർ അറിയിച്ചു.

Tags:    
News Summary - abdulla andolil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.