അബ്ദുൽഖാദർ റഹിം പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: തമിഴ്നാട്ടിലെത്തിയെന്ന് സംശയിക്കുന്ന ലശ്​കറെ ത്വയ്യിബ ഭീകരരെ സഹായി​െച്ചന്ന്​ ആരോപിച്ച്​, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന്​ യുവാവിനെ കസ്​റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ മാടവന കൊല്ലിയിൽ വീ ട്ടിൽ അബ്​ദുൽ ഖാദർ റഹീമിനെയാണ്​ (39) സെൻട്രൽ പൊലീസ് പിടികൂടിയത്. റഹീമിനോടൊപ്പം രണ്ടുദിവസം മുമ്പ് ബഹ്റൈനിൽ നിന്ന െത്തിയ വയനാട് സ്വദേശിയായ യുവതിയെയും പിടികൂടി.

2000 മുതൽ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2018ൽ തിരിച്ചെത്തി ആ ലുവ കോട്ടായിയിൽ വർക്​ഷോപ്പ്​ ആരംഭിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസം, ഒരു മാസത്തെ സന്ദർശനത്തിന് ​ ബഹ്റൈനിൽ പോയതാണ് സംശയിക്കാൻ ഇടയാക്കിയ കാര്യം. ഇയാളുമായി ബന്ധപ്പെട്ട്​​് പ്രചരിച്ച വിവരങ്ങളും പിടികൂടാൻ കാരണമായി.

വർക് ഷോപ്പിൽ ജോലിയിലിരുന്ന സമയത്താണ് തന്നെ തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട് തിരയുന്നുവെന്ന വാർത്ത അറിയുന്നത്. തുടർന്ന് നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഹാജരാകാനുള്ള വഴി അന്വേഷിക്കുകയായിരുന്നു. ഇതിനിടെ, പൊലീസ് അറസ്​റ്റ്​ ചെയ്യാനെത്തിയെന്നറിഞ്ഞ് ഭയന്ന അബ്​ദുൽ ഖാദർ അവിടെ നിന്ന്​ മാറി. ഈ സമയമാണ് യുവതിയെ പിടികൂടിയത്. ശനിയാഴ്ച രാവിലെ എറണാകുളത്തെത്തി അഭിഭാഷകനെ കണ്ട് കോടതിയിലേക്ക് പുറപ്പെടുകയായിരുന്നു. കീഴടങ്ങാനുള്ള അപേക്ഷ തയാറാക്കി കോടതിയിൽ നൽകി. ശേഷം നടപടിക്രമങ്ങൾ പൂർത്തിയാകാനായി കാത്തിരിക്കു​േമ്പാഴാണ്​ പൊലീസെത്തി പിടികൂടിയത്.

നടപടിക്രമങ്ങൾക്കിടെ കസ്​റ്റഡിയിലെടുത്ത സംഭവമായതിനാൽ എന്താണ് സംഭവമെന്നതിനെക്കുറിച്ച് സെൻട്രൽ പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. അബ്​ദുൽ ഖാദറിനെയും യുവതിയെയും ചോദ്യം ചെയ്തുവരുകയാണെന്നും സംശയം ഉറപ്പിക്കാനുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് അസി. കമീഷണർ കെ. ലാൽജി പറഞ്ഞു. തെളിവുകൾ എന്തെങ്കിലും ലഭ്യമായാലേ അറസ്​റ്റിലേക്കും തുടർനടപടികളിലേക്കും നീങ്ങൂ.

അബ്​ദുൽ ഖാദർ റഹീമി​​െൻറ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാൻ വിദേശ പൊലീസി​​െൻറ സഹായം തേടിയേക്കും. കൂടാതെ, ബഹ്റൈനിൽനിന്ന്​ ശ്രീലങ്ക വഴിയാണോ ഇയാൾ കേരളത്തിലെത്തിയതെന്നും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ബഹ്​റൈനിലെ ബാർ ഹോട്ടലിൽ തടവിലായിരുന്ന യുവതിയെ മോചിപ്പിച്ചതി​​​െൻറ പക പോക്കാനുള്ള നീക്കമാണ്​ ​തനിക്കെതിരായ കേസെന്നാണ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിലെ വാദം.

Tags:    
News Summary - abdul qadar rahim in police custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.