താൻ വലിയ ഇരുളിലാണെന്ന്​ മഅ്​ദനി

കൊച്ചി: താൻ വലിയ ഇരുളിലാണെന്നും ത​​െൻറ പ്രകാശം എപ്പോൾ നഷ്​ടപ്പെടുമെന്ന്​ അറിയില്ലെന്നും പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി. കൊല്ലം അൻവാർശ്ശേരിയിൽ മകൻ ഉമർ മുഖ്​താറി​​െൻറ വിവാഹ സൽക്കാരത്തിന്​ പ​െങ്കടുക്കാൻ കഴിയാതിരുന്ന മന്ത്രിമാരുൾപ്പെടുന്ന ജനപ്രതിനിധികൾക്കും ഡോക്​ടർമാർക്കുമായി ഒരുക്കിയ പ്രത്യേക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

മാസങ്ങൾകൊണ്ട്​ തീർക്കാവുന്നത്​ പതിറ്റാണ്ടുകളോളം നീട്ടിക്കൊണ്ടുപോകാനാണ്​ ശ്രമം. പ്രതിസന്ധി ഘട്ടത്തിലും നീതിനിഷേധത്തിനെതിരെ രാഷ്​ട്രീയമായും മറ്റും വലിയ പിന്തുണയാണ്​ കേരളം തന്നത്​. അൻവാർശ്ശേരിയിൽ പുലർച്ച മൂന്നുവരെ എത്തിയവരിൽ സഹോദര മതത്തിൽ​െപട്ട നിരവധി വൃദ്ധകളുമുണ്ടായിരുന്നു. ഇത്​ തനിക്ക്​ പ്രതീക്ഷയും പ്രകാശവും നൽകുന്നതായും മഅ്​ദനി പറഞ്ഞു.

മന്ത്രിമാരായ എ​.കെ. ബാലൻ, കെ.ടി. ജലീൽ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, വി.കെ. ഇബ്രാഹീംകുഞ്ഞ്​, എൽദോസ്​ കുന്നപ്പിള്ളി, മേയർ സൗമിനി ജയിൻ, നടൻ സലിംകുമാർ, കെ. രാമൻപിള്ള, നീലലോഹിത ദാസൻ നാടാർ, ജസ്​റ്റിസ്​ പി.കെ. ഷംസുദ്ദീൻ, ഡോ.ബി. ഇക്​ബാൽ, ഡോ. ജേക്കബ്​ എന്നിവരടക്കം നിരവധി േപർ പ​െങ്കടുത്തു.
 

Tags:    
News Summary - abdul nasser madani jailterm-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.