നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി മത്സരിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി(എ.എ.പി) നേതാവ് അരവിന്ദ് കെജ്രിവാൾ. മത്സരിക്കുന്നതിനായി എ.എ.പി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കെജ്രിവാൾ കേരളത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ കെജ്രിവാൾ എ.എ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളിൽ എ.എ.പി മത്സരിക്കും. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.എ.പി മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്നു വാർഡുകളിലാണ് എ.എ.പി വിജയിച്ചത്. അഞ്ചിടങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തു. കേരളത്തിലെത്തുന്ന കെജ്രിവാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

Tags:    
News Summary - AAP to contest assembly elections in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.