കാഞ്ഞങ്ങാട്: ആർ.എസ്.എസിന് മുന്നിൽ കോൺഗ്രസ് കീഴടങ്ങിയതായി ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്ത ി രാജ്യത്തെ അഞ്ചു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് വിൽക്കാൻ മോദിസർക്കാർ നീക്കംതു ടരുകയാണ്. തിരുവനന്തപുരം, മംഗളൂരു, ജയ്പൂർ, അഹ്മദാബാദ്, ലഖ്നോ, ഗുവാഹതി വിമാനത്താവളങ്ങളാണ് അദാനിക്ക് വിൽക്കാൻ നീക്കംനടക്കുന്നത്. നീതി ആയോഗിെൻറയും ധനകാര്യ മന്ത്രാലയത്തിെൻറയും മാർഗനിർദേശങ്ങൾ മറികടന്നാണ് വലിയ അഴിമതി മോദി നടത്താൻപോകുന്നത്. ഇതിൽ പ്രതിരോധമുയർത്താൻ സാധിച്ചത് കേരളത്തിൽ മാത്രമാണ്.
വിമാനത്താവളം വിൽക്കാൻ സമ്മതിക്കില്ലെന്ന് ശക്തമായ നിലപാട് പിണറായിസർക്കാർ സ്വീകരിച്ചു. എന്നാൽ, കോൺഗ്രസ് രാജ്യത്തെ ഈ കൊള്ളക്ക് മുന്നിൽ നിശ്ശബ്ദരാവുകയാണ്. കമ്യൂണിസ്റ്റ് പാർട്ടികളെ തകർക്കാൻ കേരളത്തിലും മഴവിൽസഖ്യത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ‘വർഗീയത വേണ്ട, ജോലി മതി എന്ന മുദ്രാവാക്യമുയർത്തിയുള്ള വടക്കൻമേഖലാ ജാഥക്ക് നൽകിയ സ്വീകരണയോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ ശക്തികളെ ഇല്ലാതാക്കാനുള്ള മഴവിൽശക്തിക്ക് നേതൃത്വം കൊടുക്കുന്നതിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മുഖ്യപങ്കുവഹിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ബി.ജെ.പിക്ക് ഗുണകരമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻറും ജാഥാ മാനേജറുമായ കെ.യു. ജനീഷ്കുമാർ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ അഡ്വ. കെ. പ്രേംകുമാർ, ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജയ്ക് സി. തോമസ്, ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, പ്രസിഡൻറ് പി.കെ. നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.