കൊല്ലപ്പെട്ട നവാസ്
Posted On
date_range Updated On
date_range യുവാവിനെ കുത്തിക്കൊന്നു; കൊല്ലം വെളിച്ചിക്കാലയിലാണ് സംഭവം
കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്‍റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
നവാസിന്‍റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, നവാസിനെ അക്രമികളിൽ ഓരൾ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.