മണ്ണാര്‍ക്കാട്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ പാമ്പന്‍തോട് കോളനിയിലെ മഹേഷിന്റെ ഭാര്യ ദിവ്യയാണ് (24) വാഹനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ബുധനാഴ്ച വൈകീട്ടോടെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ എസ്.ടി പ്രമോട്ടര്‍ എസ്. ശ്രീലാലിനെ വിവരമറിയിച്ചു. പ്രമോട്ടര്‍ ഇടപെട്ട് കോളനിയില്‍ നിന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കെത്തിക്കാൻ ജീപ്പ് ഏര്‍പ്പാടാക്കി. കാഞ്ഞിരം സ്വദേശി സന്തോഷ് ജീപ്പുമായി കോളനിയിലെത്തി വൈകീട്ട് ഏഴോടെ യുവതിയുമായി പുറപ്പെട്ടു. തെങ്കര വഴിയാണ് ഇവര്‍ മണ്ണാര്‍ക്കാട്ടേക്ക് വന്നത്. ഇതിനിടെ മണലടി പഴയ ചെക്‌പോസ്റ്റിന് സമീപത്ത് ഏഴരയോടെ പ്രസവം നടന്നു. ഉടന്‍ അമ്മയേയും കുഞ്ഞിനേയും താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു.
ദിവ്യയുടെ രണ്ടാമത്തെ പ്രസവമാണിത്. ഈ മാസം 13നാണ് പ്രസവ തീയതി അറിയിച്ചിരുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഇൻ ചാര്‍ജ് ഡോ. അമാനുള്ള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.