കാസർകോട്ട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശി ബലേഷിന്‍റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീബാലുവിന് പനി ബാധിച്ചത്. പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ രാത്രി മരിക്കുകയായിരുന്നു.

പനിയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ വെച്ച് വീണ്ടും പനി ബാധിക്കുകയും വീണ്ടും ജില്ല ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനുള്ള നിർദേശമാണ് ലഭിച്ചത്. തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. 

ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ശ്രീബാലു. ശിവബാലുവാണ് സഹോദരൻ. 

News Summary - A three-year-old boy died of fever in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.