Posted On
date_range Updated On
date_range ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു
തിരുവില്വാമല(തൃശൂർ): സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്‍റെ മകൻ സൽമാൻ ഫാറൂക്ക് (9) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ചയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടാഴി ഗവൺമെന്‍റ് എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് എത്തി മേൽനടപടികൾ ബുധനാഴ്ച സ്വീകരിക്കും. മാതാവ്: റസിയ, സഹോദരി: സാലിഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.