representational image

മരക്കൊമ്പ് മുറിക്കുന്നതിനിടെ മധ്യവയസ്കൻ വീണ് മരിച്ചു

കുമ്പള: മരക്കൊമ്പ് മുറിച്ചു നീക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബായാര്‍ പച്ചിക്കോടിയിലെ നാരായണന്‍ (53) ആണ് മരിച്ചത്. തിങ്കളാഴ്ച പൈവളിഗെയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം.

തലക്ക് ഗുരുതര പരിക്കേറ്റ നാരായണനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്ക്, ഗനിയ ശ്രി.

Tags:    
News Summary - A middle-aged man fell to his death while cutting a tree branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.