Posted On
date_range Updated On
date_range ഓടുന്ന ബസിൽനിന്ന് വീണ മലയാളി വിദ്യാർഥി ചക്രത്തിനടിയിൽപെട്ട് മരിച്ചു
കോയമ്പത്തൂർ: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്.
ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.