Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ചു
ജിദ്ദ: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (48) ആണ് മരിച്ചത്. ജിദ്ദയിൽ കുടുംബസമേതം താമസിക്കുന്ന മകളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
ഭർത്താവ്: പിലാക്കൽ അബ്ദുൽ ഹമീദ്. മക്കൾ: അജിന, ഹസ്ന, ഫസ്ന. മരുമക്കൾ: സുലൈമാൻ, ഹിശാം, അമാനുല്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഫൈഹ ഡിസ്ട്രിക്ടിലെ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കിയതായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.