രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് പിടിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞുവെന്ന പരാതിയിലാണ് കേസ്. ഇതുസംബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

നേരത്തെ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ കമ്മിഷന്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

തീരദേശ പ്രദേശങ്ങളില്‍ പണം നല്‍കി വോട്ട് തേടുന്നു എന്ന് ശശി തരൂര്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേ ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍ നേരത്തെ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിരുന്നു. തുടർന്നാണ് തരൂരിനെ തെരഞ്ഞെടുപ്പ് കമീഷന്‍ താക്കീത് ചെയ്തത്. ഇതിന് പിന്നാലെയാണ് ഡി.ജി.പിക്ക് രാജീവ് ചന്ദ്രശേഖര്‍ പരാതി നല്‍കിയത്. ഈ പരാതി ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - A case was registered against Shashi Tharoor on the complaint of Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.