അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; ഒരാൾക്ക് പരിക്ക്

തിരുവല്ല: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതിനിടെ ഇടിഞ്ഞുവീണു. ബുൾഡോസർ ഡ്രൈവർക്ക് പരിക്കേറ്റു. എന്നാൽ, ക്ലീനർ അത്ഭുതകരമായി രക്ഷപ്പെട്ടു. എം.സി റോഡിൽ തിരുവല്ല രാമൻചിറയിൽ തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശി കാർത്തിക്കിന് ആണ് പരിക്ക്. തിരുവല്ല സ്വദേശി രഞ്ജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.

കെട്ടിടം പുനഃർനിക്കുന്നതിനായി പഴയ കെട്ടിടം ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ച് നീക്കുന്നതിനിടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കുന്നതിനിടെ പൂർണമായും തകർന്നു വീഴുകയായിരുന്നു. ബുൾഡോസർ തലകീഴായി മറിഞ്ഞു. ക്ലീനർ ചാടി രക്ഷപ്പെട്ടു. വാഹനത്തിന് ഉള്ളിൽ കുടുങ്ങിയ ഡ്രൈവർ കാർത്തിക്കിനെ സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തിരുവല്ല പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി.

Tags:    
News Summary - A building over half a century old collapsed during demolition; one person injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.