നിലമ്പൂർ: വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ തിരിച്ചടി -മുജീബ്​ റഹ്​മാൻ

കോഴിക്കോട്​: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സി.പി.എമ്മിനാവില്ലെന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്​ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്​ റഹ്​മാൻ.

സി.പി.എം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ ശക്തമായ തിരിച്ചടിയാണ് നിലമ്പൂരിൽ സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി നിലമ്പൂരിൽ മത്സരിച്ചിട്ടില്ല,നേരിട്ട് കക്ഷി ചേർന്നിട്ടുമില്ല. പക്ഷേ, കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ നടന്ന സി.പി.എം-ജമാഅത്ത് ചർച്ചകളും ജമാഅത്തെ ഇസ്‌ലാമിയിൽ നിന്നും പലതവണ സ്വീകരിച്ച പിന്തുണയും കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ക്രിസ്റ്റൽ തെളിവുകളോടെ നിറഞ്ഞു നിൽക്കേ, അതെല്ലാം തള്ളിപ്പറഞ്ഞ്​ ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവത്​കരിക്കാനാണ് സി.പി.എം ശ്രമിച്ചത്.

രാഷ്ട്രീയ സത്യസന്ധതക്കും സദാചാരത്തിനും നിരക്കാത്ത വിലകുറഞ്ഞ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ നിന്നും സി.പി.എം പിന്തിരിഞ്ഞില്ലെങ്കിൽ കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കിയവരെന്ന് സി.പി.എമ്മിനെക്കുറിച്ച് ചരിത്രം വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Nilambur: A blow against communal polarisation politics - Mujeeb Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.