കണ്ണൂരിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ 17 കാരി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: ആദിവാസി പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു. ഉളിക്കല്‍ അറബി സ്വദേശിനിയായ 17 കാരിയാണ് വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാവിലെ ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഡോക്ടർമാരും നഴ്‌സുമാരും ആൺകുഞ്ഞിനെയും പെൺകുട്ടിയെയും വാർഡിലേക്ക് മാറ്റി. ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേരുവിവരങ്ങളടക്കം വ്യക്തമായത്.

തുടർന്ന് ഉളിക്കൽ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നാണ് പൊലീസ് അറിയിച്ചത്.

Tags:    
News Summary - A 17 year old girl who was admitted to the hospital due to abdominal pain in Kannur, gave birth in the washroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.