തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി തമ്മിൽ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നംകുളം ജംഗ്ഷൽ വെച്ച് അപകടമുണ്ടായത്.
കോഴിക്കോട്-ചെങ്ങന്നൂർ സൂപ്പർഫാസ്റ്റും കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുന്നംകുളം പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.