കാസർകോട്ട് സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു

ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌.

വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.

ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.

ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻ

ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.

Tags:    
News Summary - 92 year old man dies of sunstroke in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.