വൈപ്പിൻ: കിടപ്പിലായ 90 വയസ്സുകാരിയെ ചെറായിയിലെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ചെറായി സ്വദേശി ശ്യാംലാലാണ് (26) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വയോധികയും മകളുമാണ് വീട്ടിൽ താമസം. മകൾ ജോലിക്കുപോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്. ഇവർ വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം പ്രതി വീട്ടിൽ കയറി തലയണ ഉപയോഗിച്ച് മുഖത്തും കഴുത്തിലും അമർത്തി ദേഹോപദ്രവം ഏൽപിക്കുകയും തുടർന്ന് കാഴ്ചക്കുറവുള്ള വയോധികയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വയോധിക വീട്ടിൽനിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നിരസിച്ച യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഞാറക്കൽ, മുനമ്പം, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലടക്കം സ്ത്രീപീഡനം, മയക്കുമരുന്ന് തുടങ്ങി ഏഴോളം കേസിലെ പ്രതിയാണ് ശ്യാംലാൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.