ഹൈഡ്രജൻ പെ​റോക്സൈഡ് കുടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനി; മാസങ്ങളായി ലഹരി ഉപയോഗിക്കുന്നതായി മൊഴി

കോഴിക്കോട്: മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറ് മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വിദ്യാർഥിനി പൊലീസിന് മൊഴി നൽകി.

സുഹൃത്തുക്കളാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി ലഹരി ഉപയോഗിക്കാൻ കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചത്. കണ്ടാൽ അറിയാവുന്ന ഒരു പുരുഷനും സ്‌ത്രീയുമാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയത് എന്നും മിഠായി രൂപത്തിലും മറ്റുമാണ് ലഹരി കിട്ടിയത് എന്നും വിദ്യാർഥിനി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

സൗജന്യമായാണ് ഇത് ലഭിച്ചത്. തന്റെ ആൺ സുഹൃത്തും ലഹരി ഉപയോഗിച്ചിരുന്നു. അതുപോലെ സ്കൂളിലെ സീനിയർ വിദ്യാർഥികളും ലഹരി സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയിൽനിന്ന് പ്രാഥമിക മൊഴിയാണ് എടുത്തത് എന്നും അടുത്ത ദിവസം വിപുലമായ അന്വേഷണം നടത്തുമെന്നും കുന്ദമംഗലം പൊലീസ് പറഞ്ഞു.

Tags:    
News Summary - 8th class student hospitalized after drinking hydrogen peroxide;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.