തിരുവനന്തപുരം: 39 മാസത്തെ ക്ഷാമാശ്വാസ (ഡി.ആർ) കുടിശ്ശികയിൽ സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം പെൻഷൻകാർക്ക് നഷ്ടമാകുന്നത് 8,970 രൂപ മുതൽ 65,052 രൂപ വരെ. ലക്ഷങ്ങൾ ശമ്പളവും പെൻഷനും വാങ്ങിക്കുന്ന ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോസ്ഥർക്കും പെൻഷൻകാർക്കും കുടിശ്ശിക ഡി.എ/ഡി.ആർ അനുവദിച്ച ധനവകുപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക നിഷേധിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
അർഹതപ്പെട്ട രണ്ട് ഗഡു പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി.ആർ പരിഷ്കരണ കുടിശ്ശികയും പെൻഷൻകാർക്ക് ഇതുവരെ നൽകിയില്ല. അതിനിടയിലാണ് പ്രഖ്യാപിച്ച രണ്ട് ശതമാനം ഡി.ആറിന്റെ കുടിശ്ശിക നിഷേധിച്ചതും.
2021 ജനുവരി മുതൽ ലഭിക്കേണ്ട 39 മാസത്തെ കുടിശ്ശികയാണ് നിഷേധിച്ചത്. 1.25 ലക്ഷം പെൻഷൻകാരാണ് മൂന്ന് വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ മരിച്ചത്. കുറഞ്ഞ പെൻഷൻ 11,500 രൂപയും ഉയർന്ന പെൻഷൻ 83,400 രൂപയുമാണ്. അർഹതപ്പെട്ട രണ്ട് ശതമാനം ഡി.ആർ കുടിശ്ശിക (39 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക (അടിസ്ഥാന പെൻഷൻ x 0.02 x 39) പട്ടികയിൽ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.