Posted On
date_range Updated On
date_range രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ആൾക്ക് 82 വര്ഷം കഠിനതടവ്
തളിപ്പറമ്പ്: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പയ്യന്നൂര് സ്വദേശിക്ക് 82 വര്ഷം കഠിനതടവും 1.92 ലക്ഷം പിഴയും ശിക്ഷ. പെരുമ്പ അമ്പലത്തറ വെള്ളൂർ സ്വദേശി എസ്.പി. അബ്ദുൽ മുസവീറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും പലതവണകളിലായി ലൈംഗിക അതിക്രമത്തിനിരയാക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അന്നത്തെ പയ്യന്നൂര് സി.ഐ മഹേഷ് കെ. നായരും എസ്.ഐ പി. വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.