പട്ടാപ്പകൽ വീട്ടിൽ കയറി 81കാരിയുടെ കൈ മുറിച്ച് വള മോഷ്ടിച്ചു; രക്തം വാർന്ന് ചികിത്സയിൽ, ഞെട്ടൽ മാറാതെ...

കോട്ടയം: പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള മോഷ്ടിച്ചു. കോട്ടയം കുറിച്ചി ചെത്തിപ്പടിയിൽ താമസിക്കുന്ന അന്നമ്മ എന്ന 81കാരിയാണ് ഞെട്ടിക്കുന്ന ക്രൂരതക്കിരയായത്.

ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളുമെല്ലാം പള്ളിയിൽ പോയിരുന്നു. തിരികെ 11ഓടെ തിരികെ എത്തിയപ്പോൾ അന്നമ്മയെ രക്തംവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരികയാണ്.

ചിങ്ങവനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആക്രമണത്തിന്‍റെ ആഘാതം മാറാത്തതിനാൽ പൊലീസിന് ഇവരിൽനിന്ന് മൊഴിയെടുക്കാനായിട്ടില്ല. അതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നത്.

Tags:    
News Summary - 81-year-old woman's hand cut off and gold bangle stolen at Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.