അഴുക്കുചാലിൽ വീണ് 76കാരന്‍റെ കാലൊടിഞ്ഞു

പാലക്കാട്: അഴുക്കുച്ചാലിൽ വീണ് വയോധികന് പരിക്ക്. അരവിന്ദാക്ഷ മേനോന്‍റെ (76) വലതുകാൽ ഒടിഞ്ഞു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു സംഭവം.

കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലിൽ കിടന്നു. റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണത്തെ തുടർന്ന് റോഡിലെ ചെളി കാരണം സ്ലാബിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം.

വെളിച്ചമില്ലാത്തതിനാൽ സ്ലാബിലെ കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അരവിന്ദാക്ഷ മേനോന്‍ പറഞ്ഞു. ശബ്ദം കേട്ട് വന്ന പ്രദേശവാസികളാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. 

Tags:    
News Summary - 76-year-old injured after falling into drain; Broken leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.