വി. ശിവൻകുട്ടി, സുരേഷ് ഗോപി

‘60,000 കള്ളവോട്ടുകൾ ചേർത്തു, സുരേഷ് ഗോപി രാജിവെക്കണം’; തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കപ്പെട്ടെന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയാറാകണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അറുപതിനായിരത്തോളം കള്ളവോട്ടുകളാണ് മണ്ഡലത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുതന്നെയാണ് ഈ വിവരം പുറത്തുവരുന്നത്. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാനാകാതെ സുരേഷ് ഗോപി ഭയന്നു നടക്കുകയാണ്. സത്യസന്ധമായ വോട്ടർ പട്ടിക തയാറാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി പറഞ്ഞു.

“തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നുവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പരാതിയുണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ വോട്ടുകൾ ഇത്തരത്തിൽ ചേർന്നുവെന്നാണ് സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുതന്നെ പുറത്തുവരുന്ന വിവരം. ഒരു ഫ്ളാറ്റിൽനിന്നുതന്നെ എട്ടുമുതൽ 15 വോട്ടുകൾ വരെ വരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടത്തണം. സത്യസന്ധമായ വോട്ടർ പട്ടിക തയാറാക്കണം. സുരേഷ് ഗോപി മൗനം തുടരുകയാണ്. ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളിൽ സത്യസന്ധമായ മറുപടി നൽകാൻ അദ്ദേഹത്തിനാകില്ല. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാനാകാതെ ഭയന്നു നടക്കുകയാണ് അദ്ദേഹം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇതിന്‍റെ ഉത്തരവാദിത്തമേറ്റ് മാന്യമായി രാജിവെച്ച് മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാൻ അദ്ദേഹം തയാറാകണം” -മന്ത്രി പറഞ്ഞു.

അതേസമയം, തൃശൂരിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എസ്.​ സുനിൽകുമാറിനോട്​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ സത്യവാങ്​മൂലം ആവശ്യപ്പെട്ട്. വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ്​ നോട്ടീസ്​​. ജില്ല വരണാധികാരിയായിരുന്ന കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങൾ​ യാഥാർഥ്യത്തിന്​ നിരക്കാത്തതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​.

വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ പേരിൽ നോട്ടീസ്​ നൽകാൻ കഴിയുന്ന തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതിയില്ലാതെ സ്വമേധയാ ​അന്വേഷിക്കാൻ കഴിയുമല്ലോയെന്ന്​ സുനിൽകുമാർ ചോദിച്ചു. സത്യവാങ്മൂലം നൽകാനാണ്​ ആലോചനയെന്നും ഇതുസംബന്ധിച്ച്​ ഹൈകോടതി അഭിഭാഷ​കന്‍റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു. ബി.ജെ.പിയുടെ മിസ്​ഡ്​കാൾ അംഗത്വംപോലെയാണ്​ പോസ്​റ്റ്​ കാർഡ്​ വിലാസത്തിന്‍റെ പേരിൽ വോട്ടർപട്ടികയിൽ പേരുചേർക്കൽ സംഭവങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തിൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ന​ട​ന്നുവെന്നും മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്ട​ർ​ക്ക് എ​ൽ.​ഡി.​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്റ് കെ.​പി. രാ​ജേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നെങ്കിലും പരിഗണിച്ചില്ലെന്നുമാണ് സുനിൽകുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.

"ബി.​ജെ പി ​കൗ​ൺ​സി​ല​ർ​മാ​രു​ടെ സ്ഥ​ല​ത്താ​ണ് വോ​ട്ട​ർ​മാ​രെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ച്ച​ത്. അ​ന്ന​ത്തെ ജി​ല്ല ക​ല​ക്ട​റു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​ശ​യ​മു​ണ്ട്. ക​ല​ക്ട​ർ അ​ത്ര മാ​ന്യ​നാ​യി​രു​ന്നെ​ന്ന് തോ​ന്നു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ബി.​ജെ.​പി സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹം പോ​യി. നി​ര​വ​ധി വോ​ട്ട​ർ​മാ​രെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും ബി.​ജെ.​പി തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ ചേ​ർ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പൂ​ങ്കു​ന്നം മേ​ഖ​ല​യി​ലെ 30, 37 ന​മ്പ​ർ ബൂ​ത്തു​ക​ളി​ലെ നി​ര​വ​ധി വോ​ട്ടു​ക​ൾ അ​ന്തി​മ​പ​ട്ടി​ക​യി​ൽ പു​തു​താ​യി ചേ​ർ​ത്തു. ഇ​തി​ൽ ഭൂ​രി​പ​ക്ഷ വോ​ട്ട​ർ​മാ​രും മ​ണ്ഡ​ല​ത്തി​ൽ താ​മ​സ​ക്കാ​ത​ല്ലാ​ത്ത​വ​രാ​ണ്. ഒ​രു പോ​സ്റ്റ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ പോ​ലും വോ​ട്ട​റാ​കാ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് വോ​ട്ട​ർ​മാ​രെ ചേ​ർ​ത്ത​ത്.

മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്ട​ർ​ക്ക് എ​ൽ.​ഡി.​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്റ് കെ.​പി. രാ​ജേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​കാ​ര്യം യു.​ഡി.​എ​ഫ് പ്ര​തി​നി​ധി കെ.​വി. ദാ​സ​നും ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ, വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ പ​രാ​തി പ​രി​ഗ​ണി​ച്ചി​ല്ല. പു​റ​ത്തു​നി​ന്നു​ള്ള വോ​ട്ട​ർ​മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ പ​ത്ര​ക്കു​റി​പ്പ് വ​സ്തു​താ​വി​രു​ദ്ധ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണ്. ക​മീ​ഷ​ന്റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി." -സുനിൽകുമാർ പറഞ്ഞു.

Tags:    
News Summary - '60,000 bogus votes were added, Suresh Gopi should resign'; Minister Sivankutty wants re-election in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.