ആ​റ് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു ഹാ​ക്കി​ങ് ശ്ര​മം; പൂട്ടില്ലാ​തെ സൈറ്റുകൾ

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ ഗ​വേ​ണ​ൻ​സ് രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളി​ലും സു​ര​ക്ഷ​യി​ലും ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തി സ​ർ​ക്കാ​ർ പോ​ർ​ട്ട​ലു​ക​ൾ​ക്കും വെ​ബ്​​സൈ​റ്റു​ക​ൾ​ക്കും നേ​രെ​യു​ള്ള സൈ​ബ​ർ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ കു​തി​ച്ചു​യ​രു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ 600 ഓ​ളം ഹാ​ക്കി​ങ്​ ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക് ​നേ​രെ ന​ട​ന്നു​വെ​ന്നാ​ണ്​​ ​​സ​ർ​ക്കാ​ർ ക​ണ​ക്ക്. ഓ​രോ ആ​റ്​ ദി​വ​സ​ത്തി​ലും ഒ​രു ഹാ​ക്കി​ങ്​ ശ്ര​മം​ ന​ട​ക്കു​​ന്നു​വെ​ന്ന​ത്​ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യോ​ടൊ​പ്പം സു​ര​ക്ഷ​പ്പൂ​ട്ടി​ലെ പോ​രാ​യ്മ​ക​ൾ ​ അ​ടി​വ​ര​യി​ടു​ക​യാ​ണ്. ഏ​തെ​ല്ലാം വെ​ബ്​​സൈ​റ്റു​ക​ളാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ കൈ​യേ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ​തെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​യ​തി​നാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​വി​​ല്ലെ​ന്ന​താ​ണ്​​ ഐ.​ടി വ​കു​പ്പി​ന്‍റെ മ​റു​പ​ടി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ൽ വെ​ബ്സൈ​റ്റു​ക​ളി​ൽ ക​ട​ന്നു​ക​യ​റി മു​ഖം​വി​കൃ​ത​മാ​ക്ക​ലു​ക​ൾ (ഡി​ഫേ​സ്മെ​ന്റ്) തു​ട​ങ്ങി സാ​മ്പ​ത്തി​ക ലാ​ഭ​വും മോ​ച​ന​ദ്ര​വ്യ​വും ല​ക്ഷ്യ​മി​ട്ട് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന അ​തീ​വ ഗു​രു​ത​ര റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ വ​രെ​യു​ള്ള വെ​ല്ലു​വി​ളി കേ​ര​ളം നേ​രി​ടു​ക​യാ​ണ്. സാ​മ്പ​ത്തി​ക ലാ​ഭം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് സ​മീ​പ​കാ​ല​ത്ത് ന​ട​ക്കു​ന്ന ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളും.

കാ​ലാ​നു​സൃ​ത​മാ​യ സോ​ഫ്​​റ്റ്​​വെ​യ​ർ അ​പ്​​ഡേ​റ്റു​ക​ളു​ടെ​യും കൃ​ത്യ​സ​മ​യ​ത്തു​ള്ള സു​ര​ക്ഷാ പാ​ച്ചു​ക​ളു​ടെ​യും അ​ഭാ​വ​മാ​ണ്​ സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ​ക്കു​ള്ള പ്ര​ധാ​ന​കാ​ര​ണ​മാ​യി​​ ഐ.​ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വെ​ബ്സൈ​റ്റു​ക​ളു​ടെ ഉ​ള്ള​ട​ക്ക ക്ര​മീ​ക​ര​ണ​ത്തി​ന് ഓ​പ​ൺ സോ​ഴ്സ്​ ഫ്രെ​യിം​വ​ർ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള​വ​യി​ലാ​ണ് അ​ധി​ക​വും വി​കൃ​ത​മാ​ക്ക​ൽ നീ​ക്കം ന​ട​ന്ന​ത്. വെ​ബ്സൈ​റ്റു​ക​ൾ ത​യ്യാ​റാ​ക്കി​യ ശേ​ഷം ഉ​ള്ള​ട​ക്കം കൃ​ത്യ​മാ​യി മാ​റ്റാ​റു​ണ്ടെ​ങ്കി​ലും സൈ​റ്റി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​ത്ത​താ​ണ് മ​റ്റൊ​രു കാ​ര​ണം.

സാ​മ്പ​ത്തി​ക ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ​ൻ അ​ല്ലെ​ങ്കി​ൽ കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ ഹാ​ക്ക​ർ ഗ്രൂ​പ്പു​ക​ളു​ടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2024ൽ ​ആ​ർ.​സി.​സി​ക്ക് നേ​രെ​യു​ണ്ടാ​യ ഭീ​മ​മാ​യ റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ റ​ഷ്യ​ൻ സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളാ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡാ​റ്റാ​ബേ​സു​ക​ളാ​യി​രു​ന്നു സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 2020 മാ​ർ​ച്ചി​ൽ ഇ-​ഹെ​ൽ​ത്ത് പോ​ർ​ട്ട​ലി​ന് നേ​രെ ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യി.

കാ​ര​ണം രൂ​പ​ക​ൽ​പ​ന​യി​ലെ പോ​രാ​യ്മ, ഡി​ജി​റ്റ​ൽ അ​ജ്ഞ​ത

സം​സ്ഥാ​ന​ത്തെ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ സു​ര​ക്ഷാ പോ​രാ​യ്മ​ക​ളാ​ണ് ഇ​ത്ത​രം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ​ള​മാ​കു​ന്ന​ത്.

സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത വ​രെ നീ​ളു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ൾ ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു. സാ​ങ്കേ​തി​ക സു​ര​ക്ഷാ വീ​ഴ്ച​ക​ളും കോ​ഡി​ങ്ങി​ലെ പ​ഴു​തു​ക​ളും ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. റാ​ൻ​സം​വെ​യ​റു​ക​ൾ പ​ല​പ്പോ​ഴും സി​സ്റ്റ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കു​ന്ന ഫി​ഷിം​ഗ് ഇ-​മെ​യി​ലു​ക​ൾ വ​ഴി​യോ, അ​പ​ക​ട​ക​ര​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ​യോ ആ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ അ​റ്റാ​ച്ച്മെ​ന്റു​ക​ൾ തു​റ​ക്കു​ന്ന​തും, അം​ഗീ​കൃ​ത​മ​ല്ലാ​ത്ത യു.​ആ​ർ.​എ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തും സി​സ്റ്റം മു​ഴു​വ​ൻ എ​ൻ​ക്രി​പ്റ്റ് ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്.

ഉ​റ​വി​ടം ക​ണ്ടെ​ത്ത​ൽ സ​ങ്കീ​ർ​ണം

സൈ​ബ​ർ ലോ​ക​ത്ത്ഹാ​ക്ക​ർ​മാ​രു​ടെ യ​ഥാ​ർ​ഥ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക എ​ന്ന​ത് വ​ള​രെ സ​ങ്കീ​ർ​ണ​മാ​ണ്. പ്രോ​ക്സി സ​ർ​വ​റു​ക​ൾ, വി.​പി.​എ​ൻ, ഡാ​ർ​ക്ക് വെ​ബ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക​ർ​മാ​ർ ത​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ലൊ​ക്കേ​ഷ​ൻ മ​റ​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. ഐ.​പി വി​ലാ​സ​ങ്ങ​ൾ പ​ല​പ്പോ​ഴും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​താ​കാം. യാ​തൊ​രു ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ളു​മി​ല്ലാ​ത്ത അ​ന്താ​രാ​ഷ്ട്ര സൈ​ബ​ർ ക്രൈം ​സി​ൻ​ഡി​ക്കേ​റ്റു​ക​ളു​മു​ണ്ട്.

Tags:    
News Summary - 600 cyber attacks on Kerala govt websites in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.