തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂനിയന്‍ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. ലുലുമാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്. പനീര്‍ പോപ്സ്- ചെട്ടിനാട്, പനീര്‍ പോപ്സ്- പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍.
ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മില്‍മ ഓരോ ഉല്‍പന്നവും പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ മില്‍മക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുകയും അത് വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
മില്‍മക്കെതിരായ ഇത്തരം പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വീണുപോകരുതെന്നും ഏറ്റവും ഗുണകരമായ മികച്ച ഉല്‍പന്നങ്ങളാണ് മില്‍മ വിപണിയില്‍ എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണക്കാഴ്ച ഉല്‍പന്ന കിറ്റ് ഉദ്ഘാടനം മന്ത്രി മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ ടി.എന്‍ വത്സലന്‍ പിള്ളക്ക് നല്‍കി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.