കോ​ഴി​ക്കോ​ട് ലു​ലു​മാ​ളി​ൽ മാ​ധ്യ​മം ഒ​രു​ക്കി​യ പാ​യ​സ​പ്പെ​രു​മ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി ഫാ​ത്തി​മ ഷീ​ബ, യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​നം നേ​ടി​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി സ​മീ​ന അ​ബ്ദു​ൽ നി​സാ​ർ, ചെ​റൂ​പ്പ സ്വ​ദേ​ശി​നി ജ​സീ​മ മു​ബ​ഷീ​ർ, താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി ര​ഹ്ന മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

പായസപ്പെരുമയിൽ കന്യാകുമാരി; ‘മാ​ധ്യ​മം’ പാ​യ​സ​പ്പെ​രു​മ മ​ത്സ​ര​ത്തി​ൽ ഫാ​ത്തി​മ ഷീ​ബ​ക്ക് ഒ​ന്നാം സ്ഥാ​നം

കോ​ഴി​ക്കോ​ട്: പാ​യ​സ​ത്തി​ന്റെ വ്യ​ത്യ​സ്ത രു​ചി​ഭേ​ദ​ങ്ങ​ൾ തേ​ടി ‘മാ​ധ്യ​മം’ ന​ട​ത്തി​യ പാ​യ​സ​പ്പെ​രു​മ മ​ത്സ​ര​ത്തി​ൽ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി ഫാ​ത്തി​മ ഷീ​ബ ടൈ​റ്റി​ൽ വി​ന്ന​റാ​യി. രു​ചി​യു​ടെ മി​ക​വി​നാ​യി വാ​ശി​യോ​ടെ മാ​റ്റു​ര​ച്ച ആ​യി​ര​ത്തി​ൽ​പ​രം പേ​രി​ൽ​നി​ന്ന് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ത്തു​പേ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ മ​ത്സ​ര​ത്തി​ൽ​നി​ന്ന് നാ​ലു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് കോ​ഴി​ക്കോ​ട് ലു​ലു​മാ​ളി​ൽ ന​ട​ത്തി​യ ലൈ​വ് കു​ക്കി​ങ്ങി​ലാ​ണ് പാ​ച​ക​പ്പോ​രാ​ട്ട​ത്തി​ന​പ്പു​റം കേ​ര​ള​ത്തി​ന്റെ പാ​യ​സ​പ്പെ​രു​മ​യു​ടെ മ​ഹോ​ത്സ​വ​മാ​യി മാ​റി​യ മ​ത്സ​ര​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ ഫാ​ത്തി​മ ഷീ​ബ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. 50 മി​നി​റ്റ് ദൈ​ർ​ഘ്യ​മേ​റി​യ​താ​യി​രു​ന്നു മ​ത്സ​രം. ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി സ​മീ​ന അ​ബ്ദു​ൽ നി​സാ​ർ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ മാ​വൂ​ർ ചെ​റൂ​പ്പ സ്വ​ദേ​ശി​നി ജ​സീ​മ മു​ബ​ഷീ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി ര​ഹ്ന മു​ഹ​മ്മ​ദ് നാ​ലാം സ്ഥാ​ന​വും നേ​ടി.

ലൈ​വ് കു​ക്കി​ങ്ങി​ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് പാ​യ​സ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ 30 മി​നി​റ്റ് അ​നു​വ​ദി​ക്കു​ക​യും പാ​ന​ലി​ന്റെ ര​ഹ​സ്യ ചേ​രു​വ​യാ​യ ഈ​ത്ത​പ്പ​ഴം ചേ​ർ​ത്ത് പാ​യ​സ​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ധു​ര​ക്കി​ഴ​ങ്ങു​ചേ​ർ​ത്തു​ള്ള പാ​യ​സ​മൊ​രു​ക്കി​യാ​ണ് ഫാ​ത്തി​മ ഷീ​ബ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

 

ഇ​തു​വ​രെ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യാ​ത്ത പാ​യ​സ റെ​സി​പ്പി​ക​ൾ ക​ണ്ടെ​ത്താ​ൻ പാ​യ​സ​പ്പെ​രു​മ മ​ത്സ​ര​ത്തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. പാ​യ​സ​മി​ല്ലാ​തെ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ലെ​ന്നും രു​ചി​ഭേ​ദ​ങ്ങ​ളോ​ടെ പാ​യ​സ​മൊ​രു​ക്കാ​ൻ പാ​യ​സ​പ്പെ​രു​മ​ക്ക് ക​ഴി​ഞ്ഞെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഷെ​ഫ് പി​ള്ള, പാ​ര​ഗ​ൺ കോ​ർ​പ​റേ​റ്റ് ഷെ​ഫ് തോ​മ​സ്, ലു​ലു മാ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഷെ​ഫ് തി​രു​വെ​ങ്കി​ട്ട​സ്വാ​മി എ​ന്നി​വ​ര​ട​ങ്ങി​യ പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ച​ക​ത​ൽ​പ​ര​രാ​യ വീ​ട്ട​മ്മ​മാ​രെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ ‘മാ​ധ്യ​മം’​വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഷെ​ഫ് പി​ള്ള പ​റ​ഞ്ഞു.

ജേ​താ​ക്ക​ൾ​ക്ക് മെ​മ​ന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ന​ൽ​കി. വി​ജ​യി​ക​ളെ ഷെ​ഫ് പി​ള്ളെ കി​രീ​ട​മ​ണി​യി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ന​ക്ഷ​ത്ര ജ്വ​ല്ല​റി സ്വ​ർ​ണ നാ​ണ​യം മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം ന​ൽ​കി. ഇം​പ​ക്സ് മാ​ർ​ക്ക​റ്റി​ങ് കോ​ഓ​ഡി​നേ​റ്റ​ർ സ​വാ​ദും മി​ൽ​മ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ എം. ​സ​ജീ​ഷും സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ലു​ലു​മാ​ൾ കോ​ഴി​ക്കോ​ട് ​റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷെ​രീ​ഫ് മാ​ട്ടി​ൽ, ഓ​ർ​ബി​സ് ബി​സി​ന​സ് ഹെ​ഡ് സ​ലീം വ​ട​ക്ക​ൻ, ലു​ലു ഫാ​ഷ​ൻ സ്റ്റോ​ർ മാ​നേ​ജ​ർ റ​മീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.