71,749 കേ​സു​ക​ളി​ൽ കൈ​ത്താ​ങ്ങാ​യി, 14,210 പേ​ർ​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യം; പ്രതീക്ഷയുടെ വാതിലായി കുടുംബശ്രീ ‘സ്നേഹിത’

തി​രു​വ​ന​ന്ത​പു​രം: അ​തി​ക്ര​മ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​തീ​ക്ഷ​യു​ടെ വാ​തി​ലാ​യി കു​ടും​ബ​ശ്രീ​യു​ടെ ‘സ്നേ​ഹി​ത’ ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് 13 വ​ർ​ഷം പി​ന്നി​ടു​ന്നു. അ​ടി​യ​ന്ത​ര സു​ര​ക്ഷ​ക്കൊ​പ്പം നി​യ​മ, വൈ​ദ്യ, മാ​ന​സി​ക, സാ​മൂ​ഹി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കി ഇ​തു​വ​രെ 71,749 കേ​സു​ക​ളി​ൽ സ്നേ​ഹി​ത കൈ​ത്താ​ങ്ങാ​യി. 14,210 പേ​ർ​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യ​വും ന​ൽ​കി.

2013 ആ​ഗ​സ്റ്റ് 23ന് ​എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ്നേ​ഹി​ത ഇ​ന്ന് സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ആ​ശ്ര​യി​ക്കാ​വു​ന്ന സു​ര​ക്ഷി​ത ഇ​ട​മാ​യി മാ​റി. പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മു​ത​ൽ 2026 ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 14 ജി​ല്ല​ക​ളി​ലും അ​ട്ട​പ്പാ​ടി​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 15 സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ വ​ഴി 24 മ​ണി​ക്കൂ​റും 365 ദി​വ​സ​വും സൗ​ജ​ന്യ സേ​വ​നം ന​ൽ​കു​ന്നു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം 4,613 നേ​രി​ട്ടു​ള്ള കേ​സു​ക​ളും 3,212 ടെ​ലി​ഫോ​ൺ കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ 7,825 കേ​സു​ക​ളാ​ണ് സ്നേ​ഹി​ത​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 1,516 എ​ണ്ണം ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളാ​ണ്. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ൾ (429) റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​സ​ർ​കോ​ട്ടാ​ണ് ഏ​റ്റ​വും കു​റ​വ് (ആ​റ്). 209 പോ​ക്സോ കേ​സു​ക​ളും ഈ ​കാ​ല​യ​ള​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ മൂ​ന്ന് സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​യി 2026 ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 17,465 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തി​ൽ 2,948 ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളും 527 പോ​ക്സോ കേ​സു​ക​ളും കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 320 കേ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 4,126 പേ​ർ​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യ​വും ന​ൽ​കി.

സ്നേ​ഹി​ത പൊ​ലീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്റ​ർ

സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2025 മാ​ർ​ച്ചി​ൽ സം​സ്ഥാ​ന​ത്തെ 84 ഡി​വൈ.​എ​സ്.​പി, എ.​സി.​പി ഓ​ഫി​സു​ക​ളി​ൽ സ്നേ​ഹി​ത പൊ​ലീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പൊ​ലീ​സ് റ​ഫ​ർ ചെ​യ്യു​ന്ന മു​റ​ക്ക്​ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മാ​ന​സി​ക പി​ന്തു​ണ​യും കൗ​ൺ​സ​ലി​ങ്ങും ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​ന്നെ 7,901 പേ​ർ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. തൃ​ശൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് (1,509) സേ​വ​നം ല​ഭി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് 1,000 പേ​ർ​ക്കും കൊ​ല്ല​ത്ത് 942 പേ​ർ​ക്കും പി​ന്തു​ണ ന​ൽ​കി.

കൗ​ൺ​സ​ലി​ങ്ങും നി​യ​മ​സ​ഹാ​യ​വും

അ​തി​ക്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സു​ര​ക്ഷ​ക്കൊ​പ്പം കൗ​ൺ​സ​ലി​ങ്, നി​യ​മ​സ​ഹാ​യം, വൈ​ദ്യ​സ​ഹാ​യം, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പി​ന്തു​ണ എ​ന്നി​വ​യും സ്നേ​ഹി​ത ഉ​റ​പ്പാ​ക്കു​ന്നു. ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് നി​യ​മ​വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഒ​റ്റ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് നാ​മ​മാ​ത്ര തു​ക​യി​ൽ രാ​ത്രി സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടോ​ൾ​ഫ്രീ ന​മ്പ​ർ 155055 വ​ഴി​യും സ്നേ​ഹി​ത​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. 24 മ​ണി​ക്കൂ​റും ടെ​ലി​കൗ​ൺ​സ​ലി​ങ് സേ​വ​ന​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. 

Tags:    
News Summary - Hope for abused women and children: Kudumbashree's Snehitha gender help desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.