മ​ല​ബാ​റി​ന്റെ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള കു​പ്പ​ത്തൊ​ട്ടി​യ​ല്ല മം​ഗ​ളൂ​രു​വെ​ന്ന് പ്ര​ചാ​ര​ണം; പിന്നിൽ പ്രാദേശിക വാദവും

ക​ണ്ണൂ​ർ: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​നെ വേ​ർ​പെ​ടു​ത്തി​യ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തി​നു പി​ന്നി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ അ​തി​രു​വി​ട്ട പ്രാ​ദേ​ശി​ക വാ​ദ​വും. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ട്രെ​യി​നു​ക​ളു​ടെ ‘ഡം​പി​ങ് യാ​ർ​ഡ്’ ആ​ണ് മം​ഗ​ളൂ​രു എ​ന്നാ​ണ് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല ആ​സ്ഥാ​ന​മാ​യു​ള്ള ഈ ​ലോ​ബി​യു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള പ്ര​ചാ​ര​ണം. ദ​ക്ഷി​ണ റെ​യി​ൽ​വേ​ക്ക് ത​മി​ഴ്നാ​ടി​നോ​ടും കേ​ര​ള​ത്തോ​ടു​മാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ഈ ​വി​ഭാ​ഗം പ്ര​ച​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.

കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ട് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സും കാ​സ​ർ​കോ​ട്ട് ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന​തും ഈ ​സം​ഘ​ത്തി​ന്റെ സ​മ്മ​ർ​ദ ഫ​ല​മാ​യാ​ണ്. ഒ​രു വ​ന്ദേ​ഭാ​ര​ത് പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലേ​ക്ക് നീ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി.

വം​ശീ​യ​ത​യോ​ളം വ​രു​ന്ന പ്രാ​ദേ​ശി​ക വാ​ദ ലോ​ബി റെ​യി​ൽ​വേ​യു​ടെ പു​തി​യ തീ​രു​മാ​ന​ത്തി​ൽ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ബി.​ജെ.​പി ശ​ക്തി കേ​ന്ദ്ര​മാ​യ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലാ​ണ് കേ​ര​ള വി​രോ​ധം ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ലോ​ബി​യു​ള്ള​ത്. മ​ല​ബാ​റി​ന്റെ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള കു​പ്പ​ത്തൊ​ട്ടി​യ​ല്ല മം​ഗ​ളൂ​രു എ​ന്നാ​ണ് ഇ​വ​രു​ടെ മു​ഖ്യ​പ്ര​ചാ​ര​ണാ​യു​ധം.

മം​ഗ​ളൂ​രു-​ഗോ​വ വ​ന്ദേ ഭാ​ര​തി​ൽ 70 ശ​ത​മാ​നം സീ​റ്റും കാ​ലി​യാ​ണ്. എ​ന്നാ​ൽ, മം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ വ​ന്ദേ​ഭാ​ര​തി​ൽ സീ​റ്റൊ​ഴി​വേ​യി​ല്ല. ഇ​താ​ണ് യാ​ഥാ​ർ​ഥ്യ​മെ​ങ്കി​ലും കേ​ര​ളം വ​ഴി പു​തി​യ ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഇ​വ​ർ എ​ന്നും അ​സ്വ​സ്ഥ​രാ​ണ്. ഹാ​സ​ൻ വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വ​രെ ഓ​ടി​യ ട്രെ​യി​ൻ ക​ണ്ണൂ​രി​ലേ​ക്ക് നീ​ട്ടി​യ​പ്പോ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് അ​ന്ന് ഉ​യ​ർ​ത്തി​യ​ത്. ഇ. ​അ​ഹ​മ്മ​ദ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ എ​ടു​ത്ത തീ​രു​മാ​ന​ത്തി​നെ​തി​രെ ഈ ​ലോ​ബി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.

ഈ ​ട്രെ​യി​ൻ പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ടാ​ൻ 2024ൽ ​റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​പ്പോ​ഴും ഈ ​ലോ​ബി എ​തി​ർ​പ്പു തു​ട​ർ​ന്നു. എം.​കെ. രാ​ഘ​വ​ൻ എം.​പി​യു​ടെ നി​ര​ന്ത​ര ശ്ര​മ​ഫ​ല​മാ​യി ഈ ​വ​ർ​ഷം ബം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ടു​വ​രെ നീ​ട്ടാ​ൻ ഒ​ടു​വി​ൽ നി​ർ​ബ​ന്ധി​ത​മാ​യി.

മം​ഗ​ളൂ​രു ഡി​വി​ഷ​ൻ ഇ​ല്ലെ​ങ്കി​ൽ മൈ​സൂ​രു​വി​ന്റെ ഭാ​ഗ​മാ​ക്കി കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തു​ക മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​നെ വേ​ർ​പെ​ടു​ത്തി​യ​തി​ന്റെ ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ട്ട് ക​ർ​ണാ​ട​ക ബി.​ജെ.​പി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലും ഈ ​ആ​വേ​ശം പ്ര​ക​ട​മാ​ണ്. ചെ​ന്നൈ മെ​യി​ലി​ന്റെ നെ​യിം ബോ​ർ​ഡി​ൽ​നി​ന്ന് മ​ല​യാ​ളം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം​വ​രെ ഇ​പ്പോ​ൾ ഗ്രൂ​പ്പു​ക​ളി​ൽ ഉ​യ​രു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക ഭ​രി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സാ​യി​ട്ടും അ​വി​ടു​ത്തെ ബി.​ജെ.​പി താ​ൽ​പ​ര്യ​ത്തോ​ടൊ​പ്പ​മാ​ണ് കേ​ര​ള​ത്തി​ലെ ബി.​ജെ.​പി​യും. റെ​യി​ൽ​വേ തീ​രു​മാ​ന​ത്തെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പാ​ർ​ട്ടി​ക​ളും എ​തി​ർ​ക്കു​മ്പോ​ൾ ബി.​ജെ.​പി പി​ന്തു​ണ​ക്കു​ക​യാ​ണ്. തീ​രു​മാ​നം പാ​ല​ക്കാ​ട് ഡി​വി​ഷ​നെ ഒ​രു​നി​ല​ക്കും ബാ​ധി​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും പ​റ​യു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു..

Tags:    
News Summary - Propaganda that Mangaluru is not a dumpyard to park Malabar's trains; regionalism behind it too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.