കടുപ്പിച്ച് സി.പി.ഐ; പ്രതിപക്ഷ ഉപനേതൃപദവി നൽകിയില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യി​ൽ ‘താ​നൊ​രു ക​ത്ത് കൊ​ടു​ത്താ​ൽ തീ​രു​ന്ന കാ​ര്യ’​മെ​ന്ന് നി​സാ​ര​വ​ത്ക​രി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്ന പൊ​തു​വി​കാ​ര​ത്തി​ലും അ​മ​ർ​ഷ​ത്തി​ലും സി.​പി.​ഐ. മാ​സ​പ്പ​ടി​ക്കേ​സി​ലെ ഇ.​ഡി നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന സി.​പി.​എം വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ബി​സി​ന​സും ഇ​ട​തു രാ​ഷ്ട്രീ​യ​വും ര​ണ്ടെ​ന്ന ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സി.​പി.​ഐ ക​രു​തു​ന്ന​ത്.

മു​ന്ന​ണി​യു​ടെ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് മു​ത​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സി.​പി.​ഐ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​നി സെ​പ്​​റ്റം​ബ​ർ പ​ത്തി​നാ​ണ്​ സെ​ക്ര​ട്ട​റി​യേ​റ്റ്​ യോ​ഗം. ഇ​തി​ന്​ മു​മ്പ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം വി​ളി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ഓ​ണ​ക്കാ​ല​വും കൂ​ടാ​തെ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​നു​മു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ തി​ര​ക്കി​ലാ​ണ് പാ​ർ​ട്ടി. ഡ​ൽ​ഹി​യി​ൽ നേ​താ​ക്ക​ളെ​ല്ലാം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ത്തി​ന് ശേ​ഷം അ​വി​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നേ​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത് ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും ഉ​പ​നേ​തൃ​പ​ദ​വി​യി​ൽ ഇ​നി വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്നു​മു​ള്ള ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സി.​പി.​ഐ. ‘ഈ ​ധി​ക്കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട് സി.​പി.​എ​മ്മി​നു​ള്ളി​ൽ മ​തി, സി.​പി.​ഐ​ക്ക് മേ​ലെ വേ​ണ്ടെ​ന്നു​മാ​ണ്’ ഒ​രു മു​തി​ർ​ന്ന നേ​താ​വ് ‘മാ​ധ്യ​മ’​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്.

ഇ​തി​നി​ടെ സി.​പി.​ഐ​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പു​ള്ള സി.​പി.​എ​മ്മി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ഉ​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു. ഉ​പ​നേ​തൃ​പ​ദ​വി​യി​ൽ സി.​പി.​എം സ്വീ​ക​രി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ളി​ലു​ള്ള അ​തൃ​പ്തി​യും അ​മ​ർ​ഷ​വും സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ ബേ​ബി​യെ അ​റി​യി​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​രി​ധി​വി​ട്ടു​ള്ള കൊ​മ്പു​കോ​ർ​ക്ക​ലോ​ടെ ‘പ​ദ​വി കി​ട്ടു​മോ ഇ​ല്ല​യോ’ എ​ന്ന​തി​ന​പ്പു​റം ര​ണ്ട് പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​മാ​ന പ്ര​ശ്ന​മാ​യി വി​വാ​ദം മാ​റി​യെ​ന്ന​താ​ണ് പു​തി​യ സാ​ഹ​ച​ര്യം. ഒ​ത്തു​തീ​ർ​പ്പി​ന് ഇ​നി ഫോ​ർ​മു​ല​യൊ​ന്നും മു​ന്നോ​ട്ടു​വെ​ക്കാ​നാ​കാ​ത്ത വി​ധം നേ​ർ​ക്കു​നേ​ർ ത​ർ​ക്ക​മാ​ണ് മു​ന്ന​ണി​യി​ലു​ള്ള​ത്. സ​മ​വാ​യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക​പ്പു​റം ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ​യും വ​ഴി​യ​ട​യു​ക​യാ​ണ്. പി.​എം ശ്രീ​യി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തി​ന് സ​മാ​ന​മു​ള്ള സി.​പി.​ഐ​യു​ടെ കാ​ർ​ക്ക​ശ്യം ഇ​നി വ​ക​വെ​ച്ച് ന​ൽ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സി.​പി.​എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.