50 മത്സ്യബന്ധന ബോട്ടുകൾ മംഗലാപുരത്തെത്തി

കൊച്ചി: മത്സ്യബന്ധനത്തിന് കൊച്ചി തീരത്തു നിന്ന് പോയ 200 ബോട്ടുകളിൽ 50 എണ്ണം മംഗലാപുരത്തെത്തി. മംഗലാപുരം തീരത്തോട് ചേർന്ന മലപ്പയിലാണ് ബോട്ടുകൾ എത്തിയിട്ടുള്ളതെന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള 150 ബോട്ടുകൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇവരുമായി ആശയ വിനിമയം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ചു​ഴ​ലി​ക്കാ​റ്റി​നും അ​തി​തീ​വ്ര​മ​ഴ​ക്കും സാ​ധ്യ​ത മു​ൻ​നി​ർ​ത്തി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ഒ​മാ​ൻ തീ​ര​ത്തേ​ക്കു പോ​യ 152 ബോ​ട്ടു​ക​ൾ​ക്ക് മു​ൻ​ക​രു​ത​ൽ സ​ന്ദേ​ശം ന​ൽ​കാ​ൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി മ​ർ​ച്ച​ൻ​റ്​ ഷി​പ്പു​ക​ളു​ടെ​യും കോ​സ്​​റ്റ്​ ഗാ​ർ​ഡി​​​െൻറ ഡോ​ണി​യ​ർ വി​മാ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വെള്ളിയാഴ്ച അ​റി​യി​ച്ചിരുന്നു.

സം​സ്ഥാ​ന വേ​ർ​തി​രി​വി​ല്ലാ​തെ മു​ൻ​ക​രു​ത​ൽ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​െ​ച്ച​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും സു​ര​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നു​മാ​ണ് പൊ​തു​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​മാ​ൻ തീ​ര​ത്തേ​ക്കു പോ​യ ബോ​ട്ടു​ക​ളി​ൽ സാ​ധാ​ര​ണ​രീ​തി​യി​ൽ സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​തു​വ​ഴി ക​ട​ന്നു​ പോ​കു​ന്ന മ​ർ​ച്ച​ന്‍റ്​ ക​പ്പ​ലു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ള്ള​ത്.

ക​ട​ലി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ബോ​ട്ട് ഓ​ണേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ, ഫി​ഷ​റീ​സ്​ വ​കു​പ്പ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മെന്‍റ്, കോ​സ്​​റ്റ്​ ഗാ​ർ​ഡ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ വ​ഴി ഇ​തി​ന​കം സു​ര​ക്ഷ ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബോ​ട്ടു​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്​ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ധാ​രാ​ളം ബോ​ട്ടു​ക​ൾ മ​ട​ങ്ങി​വ​ന്നി​ട്ടു​മു​ണ്ട്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സു​ര​ക്ഷ​ാ സ​ന്ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും​ മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.


Tags:    
News Summary - 50 Fishing Boats Return to Mangalore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.